ഓടുന്ന കാറുകൾക്ക് മുകളിൽ വിവാഹാഘോഷം; പിഴ 2.02 ലക്ഷം

ഓടുന്ന കാറുകൾക്ക് മുകളിൽ വിവാഹാഘോഷം നടത്തിയ കേസിൽ ദമ്പതികൾക്ക് 2.02 ലക്ഷം രൂപ പിഴ. ഉത്തർപ്രദേശിലെ മസഫർനഗറിലാണ് സംഭവം. വിവാഹാഘോഷം കൂടുതൽ മോഡി പിടിപ്പിക്കാനായി വരനും കൂട്ടുകാരും ഓടുന്ന കാറുകളുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

തുടർന്ന് വീഡിയോ ശ്രദ്ധയിൽ‌പെട്ട പൊലീസ് ഇവർക്ക് 2.02 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.  ഔഡി എ3, എ4, എ6, ‍ജഗ്വാർ എക്സ്‌എഫ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങി 9 വാഹനങ്ങളിലാണ് അഭ്യാസം കാണിച്ചതെന്ന് പൊലീസ് പറയുന്നു.

ഹൈവേയിലൂടെ പോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിഡിയോ തെളിവായി സ്വീകരിച്ചാണ് പൊലീസ് പിഴ ചുമത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇത്തരം നിയമലംഘന വിഡിയോകൾ തെളിവായി സ്വീകരിച്ച് ഇതിനുമുമ്പും പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി