'ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്'; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

ദേശീയ ഗാനം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചത് കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയത്.

നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്.രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ എക്‌സിൽ കുറിച്ചു. ‘ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയ​ഗാനം ആലപിക്കേണ്ടതുണ്ടെന്ന് രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതേസമയം ഗവർണർ ഇറങ്ങിപ്പോയതിന് ശേഷം ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം നിയമസഭാ സ്പീക്കർ എം അപ്പാവു തമിഴിൽ വായിച്ചു. രാജ്ഭവനും തമിഴ്നാട് സർക്കാരും തമ്മിലുള്ള നിയമസഭയിലെ ഇത്തരം നാടകീയ രം​ഗങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 2022 ൽ ‘ദ്രാവിഡ മോഡൽ’ എന്ന പദപ്രയോഗത്തിന് പുറമെ ബിആർ അംബേദ്കർ, പെരിയാർ, സിഎൻ അണ്ണാദുരൈ എന്നിവരുടെ പേരുകളുള്ള പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങളും തമിഴ്‌നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ചുള്ള ചില പരാമർശങ്ങളും വായിക്കാൻ ആർ എൻ രവി വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ