ഭരണം നേടിത്തന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍; നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിന പരിശ്രമവും ശക്തിയും കൊണ്ടാണെന്ന് സച്ചിന്‍ പൈലറ്റ്. 2018ല്‍ ലഭിച്ച ഭരണം നിലനിര്‍ത്തുന്നതിന് പ്രവര്‍ത്തകരും നേതാക്കളും ഒരുമിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചിന്‍ പൈലറ്റ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കുന്ന സമയത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ പോരാട്ടവും കഠിന പരിശ്രമവുമാണ് 2018ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിത്തന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

തുടര്‍ഭരണം എന്നത് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനത്തിന്റെയും യുവാക്കളുടെയും കര്‍ഷകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷകള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാനത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ അടുത്തിടെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സച്ചിന്‍ പൈലറ്റും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ചായിയിരുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്