കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് 135 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ഗൂഗിള്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത്  രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി ഗൂഗിള്‍ . ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌.  സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നു.

“പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം നല്‍കി സഹായം നല്‍കും. യുണിസെഫ് വഴി ഓക്‌സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കും” ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപത് പറഞ്ഞു.

ഗൂഗിള്‍  ജീവനക്കാര്‍ കാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിള്‍ ജീവനക്കാര്‍ സംഭവന ചെയ്തത്. മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍