'ഗോവയിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറയാൻ കാരണം ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതിനാൽ'; ആരോപണവുമായി ബിജെപി എംഎൽഎ

ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതിനാലാണ് ഗോവയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നതെന്ന ആരോപണവുമായി കാരണം ബിജെപി എംഎൽഎ മൈക്കല്‍ ലോബോ. വിദേശികളുടെ എണ്ണം കുറയുന്നതിന് സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും എല്ലാവരും ഉത്തരവാദികളാണെന്നും മൈക്കല്‍ ലോബോ പറഞ്ഞു. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

എല്ലാ വര്‍ഷവും ചില വിദേശികള്‍ ഗോവ സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍ വിദേശത്തുനിന്നുള്ള യുവ വിനോദസഞ്ചാരികള്‍ സംസ്ഥാനത്തുനിന്ന് അകന്നുപോകുകയാണെന്നും മൈക്കല്‍ ലോബോ പറഞ്ഞു. ബെംഗളൂരുവില്‍നിന്നുള്ള ചിലര്‍ ‘വട പാവ്’ വിളമ്പുന്നു, ചിലര്‍ ഇഡ്ഡലി-സാമ്പാര്‍ വില്‍ക്കുന്നു എന്നാണ് മൈക്കല്‍ ലോബോ പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ കുറയുകയാണ്. വിദേശ വിനോദസഞ്ചാരികള്‍ ഗോവയിലേക്ക് വരാന്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേര്‍ന്ന് പഠിക്കണമെന്നും മൈക്കല്‍ ലോബോ കൂട്ടിച്ചേർത്തു.

ഇക്കാര്യം പരിഹരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമെന്നും മൈക്കല്‍ ലോബോ മുന്നറിയിപ്പ് നല്‍കി. തീരദേശമേഖലയില്‍ അത് തെക്കോ വടക്കോ ആകട്ടെ, വിദേശസന്ദശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങള്‍ ഇതിന് കാരണമാണ്. പങ്കാളികള്‍ എന്ന നിലയില്‍ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണം. വിദേശസഞ്ചാരികള്‍ ഗോവയിലേക്ക് വരാത്തതിന്റെ കാരണം പഠിക്കണമെന്നും മൈക്കല്‍ ലോബോ ആവശ്യപ്പെട്ടു.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്