ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമന്റെ മക്കള്‍, ബാബറിന്റെ അല്ല; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

വിവാദ പരാമര്‍ശങ്ങളുണ്ടാക്കുന്നതില്‍ എന്നും മുന്നിലാണ് യൂണിയന്‍ മിനിസ്റ്റര്‍ ഗിരിരാജ് സിങ്. ബി.ജെ.പിയെ പ്രതിരോധത്തിലാക്കിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമന്റെ മക്കളാണ്. ബാബറുടെ മക്കളല്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഉറപ്പായും രാമക്ഷേത്രം നിര്‍മ്മിക്കണം.” ഗിരിരാജ് പറഞ്ഞു. മുസ്ലീം സഹോദരങ്ങള്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ സഹകരിക്കണം. ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണ്. നമ്മുടെ പിതാമഹന്‍ രാമനാണ്. അങ്ങനെ 2 മതവിഭാഗത്തിന്റെയും പ്രതീകമായ രാമക്ഷേത്രം ഇന്ത്യയിലല്ലാതെ പാക്കിസ്ഥാനില്‍ നിര്‍മ്മിക്കാനാകുമോ. രാമക്ഷേത്രം ഹിന്ദുവും മുസ്ലീമും ചേര്‍ന്ന് നിര്‍മ്മിക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.

“പത്മാവതി”യുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും ആഞ്ഞടിച്ചിട്ടുണ്ട് സിങ്. എല്ലാ സിനിമാ സംവിധായകരും എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ക്കെതിരായി സിനിമ നിര്‍മിക്കുന്നത്? മറ്റ് മതവിഭാഗങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ഇവര്‍ക്കെന്താ ധൈര്യമില്ലാത്തത്? ഹിന്ദുക്കള്‍ ഉദാര മനസ്‌ക്കര്‍ ആയതുകൊണ്ടല്ലേ ഇത് സംഭവിക്കുന്നതെന്നും ഗിരിരാജ് സിങ് ചോദിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ