എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകളിൽ കുറഞ്ഞത് ആറ് എയർ ബാഗുകൾ നിർബന്ധമാക്കണം: ഗഡ്കരി

എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി കുറഞ്ഞത് ആറ് എയർ ബാഗുകളെങ്കിലും നൽകണമെന്ന കാര്യം കേന്ദ്രസർക്കാർ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

2019 ജൂലായ് 1 മുതൽ ഡ്രൈവർ എയർബാഗും 2022 ജനുവരി 1 മുതൽ ഫ്രണ്ട് കോ-പാസഞ്ചർ എയർബാഗും പ്രാബല്യത്തിൽ വരുത്തുന്നത് തന്റെ മന്ത്രാലയം ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.

8 യാത്രക്കാർ വരെ സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, കുറഞ്ഞത് 6 എയർബാഗുകളെങ്കിലും നിർബന്ധമാക്കുന്നതിനുള്ള കരട് ജിഎസ്ആർ (GSR- General Statutory Rules) വിജ്ഞാപനത്തിന് താൻ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട് എന്ന് ഗഡ്കരി പറഞ്ഞു.

ഫ്രണ്ട്, ലാറ്ററൽ കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാൻ മുൻഭാഗത്തും പിൻഭാഗത്തും ഇരിക്കുന്ന യാത്രക്കാരിൽ എം1 വാഹന വിഭാഗത്തിൽ 4 അധിക എയർബാഗുകൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

“…അതായത്, എല്ലാ ഔട്ട്‌ബോർഡ് യാത്രക്കാരെയും ഉൾക്കൊള്ളുന്ന തരത്തിൽ ടു സൈഡ് /സൈഡ് ടോർസോ എയർബാഗുകളും ടു സൈഡ് കർട്ടൻ/ട്യൂബ് എയർബാഗുകളും. ഇന്ത്യയിലെ മോട്ടോർ വാഹനങ്ങൾ എന്നത്തേക്കാളും സുരക്ഷിതമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണിത്,” അദ്ദേഹം പറഞ്ഞു.

ഗഡ്കരി പറയുന്നതനുസരിച്ച്, ഇത് ആത്യന്തികമായി വാഹനത്തിന്റെ വില/വകഭേദം പരിഗണിക്കാതെ എല്ലാ സെഗ്‌മെന്റുകളിലുമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ