ഐസ്‌ക്രീമും പാനിപൂരിയും മുതല്‍ ഫേസ് വാഷും ഹെയര്‍ ഡൈയും വരെ; അടിമുടി മാറ്റവുമായി ജയില്‍ വകുപ്പ്; തടവുകാരുടെ മാനസിക ആരോഗ്യം ലക്ഷ്യം

ഐസ്‌ക്രീം, പാനിപൂരി തുടങ്ങിയ വിഭവങ്ങളൊരുക്കി ജയില്‍ ക്യാന്റീനിലെ മെനു പരിഷ്‌കരിക്കാനൊരുങ്ങി മഹാരാഷ്ട്ര. തടവുകാരുടെ മാനസിക ആരോഗ്യത്തിനായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ടീ ഷര്‍ട്ടും ഹെയര്‍ ഡൈയും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ വിനോദത്തിനായി 173 വസ്തുക്കള്‍ പുതുതായി ചേര്‍ത്തു.

ജയിലിലെ നിയന്ത്രണങ്ങള്‍ തടവുകാരുടെ മാനസികനില തകര്‍ക്കുന്നുവെന്നും അതിനൊരു പരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും എഡിജിപി അമിതാഭ് ഗുപ്ത അറിയിച്ചു. അച്ചാര്‍, കരിക്ക്, കാപ്പിപ്പൊടി, മധുര പലഹാരങ്ങള്‍, പാനിപൂരി, ഐസ്‌ക്രീം, പഴങ്ങള്‍ തുടങ്ങിയവ ഇതിനായാണ് ജയില്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമേയാണ് ഫേസ് വാഷുകള്‍, ഹെയര്‍ ഡൈ, ബര്‍മുഡ, തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷണം ഉള്‍പ്പെടെ വിപുലീകരിക്കുന്നത് തടവുകാരുടെ മാനസിക ആരോഗ്യത്തിന് നല്ലതാണെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലും ഇത്തരത്തില്‍ ജയിലില്‍ മാറ്റം വരുത്തിയിരുന്നു.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍