'140 ഓർഡറുകളിൽ ഒരെണ്ണം സെക്‌സ് ഉൽപ്പന്നം'; ഇക്കൊല്ലം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങികൂട്ടിയത് കോണ്ടം മുതൽ ടൂത്ത് ബ്രഷ് വരെ

‘140 ഓർഡറുകളിലും ഒരെണ്ണം സെക്‌സ് ഉൽപ്പന്നം… ഇന്ത്യക്കാർ വാങ്ങികൂട്ടിയത് കോണ്ടം മുതൽ ടൂത്ത് ബ്രഷ് വരെ….’ ഇതെന്താണെന്നല്ലേ ഇക്കൊല്ലം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയവയാണ്. 2024ലെ വാർഷിക റിപ്പോർട്ട് പുറത്ത് വരുമ്പോൾ വളരെ രസകരമായ ഓഡറുകളുടെ ലിസ്റ്റാണ് പുറത്ത് വരുന്നത്.

എല്ലാ വർഷവും സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട് പുറത്ത് വിടാറുണ്ട്. ഇക്കൊല്ലം 2024 ൽ മൂന്ന് രൂപയുടെ പെൻസിൽ ഷാർപ്പനർ മുതൽ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനായി 15 ലക്ഷം രൂപയുടെ ഓഡർ വരെ സ്വിഗ്ഗി ഇൻസ്റ്റമർട്ടിന് ലഭിച്ചിട്ടുണ്ട്. മേക്കപ്പ്, കളിപ്പാട്ടങ്ങൾ മുതൽ വാക്വം ക്ലീനർ, സെക്‌സ് വെൽനസ് ഉൽപ്പന്നങ്ങൾ വരെ ഉപഭോക്താക്കൾ ഓഡർ ചെയ്തതായി സ്വിഗ്ഗി പറയുന്നു.

രാത്രി 10 മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മസാല സ്വാദുള്ള ചിപ്‌സ്, കുർകുറെ, കോണ്ടം എന്നിവയാണെന്നാണ് സിഗ്ഗിയുടെ റിപ്പോർട്ടിലുള്ളത്. അതേസമയം ഓരോ 140 ഓർഡറുകളിലും ഒരെണ്ണം സെക്‌സ് വെൽനസ് ഉൽപ്പന്നം ആയിരുന്നെന്നനും കണക്കുകൾ പറയുന്നു. ഈ വർഷം കോണ്ടം ഏറ്റവും കൂടുതൽ വാങ്ങിയത് ബെംഗളൂരുവിൽ നിന്നാണ്. ഹൈദരാബാദും മുംബൈയും കോണ്ടത്തിനായി ചെലവിട്ട തുകയേക്കാൾ കൂടുതലാണ് ബെംഗളൂരു കോണ്ടത്തിനായി ചെലവിട്ടത്.

അതേസമയം ഈ വർഷത്തെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോർഡ് 89 സെക്കൻഡിൽ എത്തിയ ഡെലിവെറിക്കാണ്. 2020-ൽ ആണ് സ്വിഗ്ഗി ഇൻസ്ടാമാർട്ട് ആരംഭിക്കുന്നത്. 2020 ലാണ് സ്വി​ഗി ഇൻസ്റ്റാമാർട്ട് ആരംഭിച്ചത്. 15 മുതൽ 20 മിനിറ്റിനു ഉള്ളിൽ സാധനങ്ങൾ വീട്ടിലെത്തും എന്നത് ഇൻസ്റ്റമാർട്ടിനെ വളരെ ജനപ്രിയമാക്കി. 54 നഗരങ്ങളിൽ ഇപ്പോൾ ഇൻസ്റ്റാമാർട്ട് ലഭ്യമാണ്. ഓണ്‍ലൈനായി അവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ട് അടുത്തിടെ സേവന നിരക്കുകൾ വർധിപ്പിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ