കോവിഡ് വാക്‌സിന്‍: 18 വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യം

പതിനെട്ട് വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ജൂലൈ 15 വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്‌സീന്‍ ലഭിക്കുക.

രണ്ടാം ഡോസിനുശേഷം കോവിഡ് പ്രതിരോധ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ കുറച്ചിരുന്നു. ആറുമാസം അല്ലെങ്കില്‍ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം. നേരത്തേ ഇത് ഒമ്പതുമാസം അല്ലെങ്കില്‍ 39 ആഴ്ചയായിരുന്നു.

2021 ഡിസംബര്‍ 28നാണ് രണ്ടാം വാക്‌സിനേഷന്‍ കഴിഞ്ഞ് ഒമ്പത് മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, പുതുതായി കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആഗോളതലത്തിലെ ആരോഗ്യ പരിപാലനരീതികളും വിലയിരുത്തിയാണ് നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന് (എന്‍.ടി.എ.ജി.ഐ) കീഴിലെ സ്റ്റാന്‍ഡിങ് ടെക്‌നിക്കല്‍ സബ്കമ്മിറ്റി ബൂസ്റ്റര്‍ ഡോസിനുള്ള സമയം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു