കോവിഡ് മരണ നഷ്ടപരിഹാരത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍; അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രീംകോടതി

കോവിഡ് മരണ നഷ്ടപരിഹാരം ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. സഹായധന നല്‍കാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതി സി.എ.ജി അന്വേഷണത്തിന് ഉത്തരവിടും. പല സംസ്ഥാനങ്ങളും വ്യാജ അപേക്ഷകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതായി കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.

കോവിഡ് സഹായധനത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിലും, ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അനുവദിച്ച് കൊടുക്കരുത്. ഇത് തടയാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം തേടിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥ ആവശ്യക്കാരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ദുരുപയോഗം നടത്തുന്നവരെ കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് മരണസംഖ്യയില്‍ സുപ്രീംകോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകളിലും വൈരുദ്ധ്യമുണ്ട്. യഥാര്‍ത്ഥ മരണസംഖ്യയേക്കാള്‍ അധികം ധനസഹായ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മരണനിരക്ക് കുറച്ച് കാണിച്ചുവെന്ന ആക്ഷേപങ്ങളുമുണ്ട്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍