വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; മുപ്പതിലേറെ മരണം, വടക്കൻ സിക്കിമിൽ 1,200ലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം. അസം, മണിപ്പൂർ, ത്രിപുര, സിക്കിം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മുപ്പതിലേറെ പേർ മരിച്ചു. വടക്കൻ സിക്കിമിൽ 1,200ലധികം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളിൽ ബ്രഹ്മപുത്ര നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മറ്റ് അഞ്ച് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയിൽ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. ഇന്ന് രണ്ട് പേർ കൂടി മരിച്ചതോടെ അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 10 ആയി. വ്യോമസേനയെയും അസം റൈഫിൾസിനെയും ഇന്ന് വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്കായി വിളിച്ചിട്ടുണ്ട്.

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. അസം, സിക്കിം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും അദ്ദേഹം സംസാരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.

Latest Stories

വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടരുത്; ജെഎസ്കെ ആദ്യദിന ഷോ കാണാനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട്

IND vs ENG: 'സിറാജ് മൂന്ന് സിക്സറുകൾ അടിച്ച് മത്സരം ജയിപ്പിക്കുമെന്ന് അദ്ദേഹം കരുതി'; ലോർഡ്‌സ് ടെസ്റ്റിനിടെയിലെ സംഭാഷണം വെളിപ്പെടുത്തി അശ്വിൻ

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് തുറന്നുപറഞ്ഞ് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന