ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; തീ അണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ ആളപായം ഒന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.

ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. നാലാമത്തെ നിലയിലാണ് താമസിക്കുന്നതെന്നും അവിടെ പ്രശ്നങ്ങളൊന്നുമില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.

Latest Stories

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760