ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. പ്രളയത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് വൻ മേഘവിസ്ഫോനം ഉണ്ടായത്. പ്രളയത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി. 12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം.