ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്; 51 മണ്ഡലങ്ങള്‍, രാഹുലും സോണിയയും സ്മൃതിയും പോരിന്, അമേഠിയും റായ്ബറേലിയും പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്‌നാഥ്‌സിങ്ങ് എന്നിങ്ങനെ പ്രമുഖരാണ് അഞ്ചാംഘട്ടത്തില്‍ മാറ്റുരയ്ക്കുന്ന പ്രമുഖര്‍. അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.14 എണ്ണം. ആകെ 674 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങുന്നത്.

ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . ഹാജിപൂരില്‍ എന്‍.ഡി.എ ഘടകകക്ഷി ലോക ജന്‍ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും ഈസ്റ്റ് ചമ്പാരയില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങും ജനവിധി തേടും . രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും മത്സരിക്കുന്നുണ്ട്. 12 മണ്ഡലങ്ങള്‍ കൂടി പോളിങ്ങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

പശ്ചിമബംഗാളിലെ എട്ടും മധ്യപ്രദേശിലെ ഏഴും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അടുത്ത രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് ദേശീയ നേതാക്കളുടെ ഇന്നത്തെ പ്രചാരണം.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്