ഐഡികൾ ഒരു കുടക്കീഴിലാക്കാൻ ഫെഡറേറ്റഡ് കാർഡ്

ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദ്ദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചു.

ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതു സംബന്ധിച്ച കരട് തയ്യാറായതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ കാർഡുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റൽ ഐഡിയുടെ രീതി. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കു കീഴിലെ ഇന്ത്യ എന്റർപ്രൈസ് ആർകിടെക്ചർ ചട്ടക്കൂട് പ്രകാരമാണ് പുതിയ നിർദ്ദേശം വച്ചിട്ടുള്ളത്.
നിലവിലുള്ള ഐഡി കാർഡുകളുമായി ബന്ധിപ്പിക്കുന്നതു വഴി ആവർത്തിച്ചുള്ള വെരിഫിക്കേഷൻ നടപടി ക്രമങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പറയുന്നത്.
ആസ്‌ത്രേലിയ, കാനഡ, ജർമനി, യുകെ, നെതർലാൻഡ്‌സ്, ശ്രീലങ്ക, യുക്രൈൻ, സാംബിയ, ഡെൻമാർക്ക് തുടങ്ങി ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ ഡിജിറ്റൽ ഐഡികൾ നിലവിലുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ 99 ശതമാനം പേർക്കും ബയോമെട്രിക് തിരിച്ചറിയൽ രേഖയായ ആധാർ നൽകിയിട്ടുണ്ട്. വിർച്വൽ ഐഡി കാർഡ് എന്ന നിലയിലും ആധാർ ഉപയോഗിക്കാനാകുന്നുണ്ട്.

എല്ലാ വിവരങ്ങളും അടങ്ങിയ കാർഡ് (മൾട്ടി പർപസ് നാഷണൽ ഐഡന്റിറ്റി കാർഡ്) എന്ന നിർദ്ദേശം 2001 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പിലുണ്ട്. വാജ്‌പേയി ഭരണകാലത്ത് മന്ത്രിതല സമിതി സമർപ്പിച്ച ‘റിഫോമിങ് ദ നാഷണൽ സെക്യൂരിറ്റി സിസ്റ്റം’ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുണ്ടായിരുന്നത്. കാർഗിൽ സംഘർഷത്തിന് ശേഷം രൂപവത്കൃതമായ സമിതിയായിരുന്നു ഇത്. അനധികൃത കുടിയേറ്റത്തിന് തടയിടുക എന്നതായിരുന്നു കാർഡിന്റെ പ്രധാന ലക്ഷ്യം .

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ