ഫാത്തിമയുടെ മരണം: അധ്യാപകർക്ക് എതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം; ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക്  എതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. അധ്യാപകർക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. അതേസമയം ആഭ്യന്തര അന്വേഷണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികളുമായി ഐഐടി ഡയറക്ടർ ഇന്ന് ചർച്ച നടത്തും.

ആഭ്യന്തര അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ  വീണ്ടും സമരത്തിലേക്ക് കടക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും.

രണ്ട് തവണ ഐഐടിയിലെത്തി അധ്യാപകരെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതയുള്ള മറുപടി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. സഹപാഠികൾ ഉൾപ്പടെ മുപ്പതോളം പേരെ ചോദ്യം ചെയ്തെങ്കിലും അധ്യാപകർക്ക് എതിരെ സംശയകരമായ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാകുറിപ്പ്.

ഇക്കഴിഞ്ഞ ഒൻപതിന് ഉച്ചയ്ക്ക് 11.32 ഓടെയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠി കാണുന്നത്. തലേദിവസം രാത്രി 12 മണി വരെ ഫാത്തിമയെ മുറിക്ക് പുറത്ത് വെച്ച് കണ്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതു വരെയുള്ള അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പരിശോധിക്കുന്നത്.

നിർണായക വിവരങ്ങൾ അടങ്ങിയ മൊബെൽ ഫോണിന്റെ ഫോറൻസിക് റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷമാകും തുടർനടപടി. അതേ സമയം ഫാത്തിമയുടെ ലാപ്ടോപ്പും ടാബും ഇതുവരെ പരിശോധിച്ചിട്ടില്ല. ഇത് കൈപ്പറ്റാൻ അന്വേഷണ സംഘം ഉടൻ കൊല്ലത്തെത്തും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം