' യുദ്ധവിമാനം പറത്തിയത് അച്ഛനും മകളും ചേർന്ന്': ഇത് വ്യോമസേനയുടെ ചരിത്രത്തില്‍ ആദ്യം

വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഒരുമിച്ച് യുദ്ധവിമാനം പറത്തി അച്ഛനും മകളും. വ്യോമസേന പൈലറ്റുമാരായ എയർ കമാന്ററായ സഞ്ജയ് ശർമയും ഫ്ളൈയിംഗ് ഓഫീസറായ മകൾ അനന്യ ശർമയുമാണ് വ്യോമസേനയിൽ പുതു ചരിത്രം കുറിച്ചത്. മെയ് 30നാണ് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയത്. വ്യോമസേനയുടെ ബിദാർ സ്റ്റേഷനിൽ വെച്ചായിരുന്നു ഇരുവരും യുദ്ധ വിമാനം പറത്തിയത്. അനന്യ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പൈലറ്റായി എത്തിയത്.

ഒരുമാസം മുൻപായിരുന്നു സംഭവമെങ്കിലും  കഴിഞ്ഞ ദിവസമാണ്  ചിത്രം സോഷ്യൽ മീഡിയയിൽ  വൈറലായത്. ഒരു ദൗത്യത്തിനായി പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും വ്യേമസേനയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഐഎഎഫ് വക്താവ് വിങ് കമാൻഡർ ആശിഷ് മോഗെ പറഞ്ഞു. 2016 മുതലാണ് ഇന്ത്യൻ വ്യേമസേനയിൽ ഫൈറ്റർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. അതു വരെ സ്ത്രീകൾക്ക് അവസരമുണ്ടായിരുന്നില്ല.

ചെറുപ്പം മുതലേ ഫൈറ്റർ പൈലറ്റാകണമെന്ന അനന്യയുടെ ആഗ്രഹിന് ഒപ്പം പിതാവും നിൽക്കുകയായിരുന്നു. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം 2021 ലാണ് ഫൈറ്റർ പൈലറ്റായി അനന്യ പ്രവേശനം നേടുന്നത്. പിതാവ് സഞ്ജയ് ശർമ 989ലാണ് അദ്ദേഹം വ്യോമസേനയിലെ ഫൈറ്റർ പൈലറ്റാവുന്നത്. നിരവധി ഓപ്പറേഷനുകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. മിഗ് 21 വിമാനത്തിന്റെ പൈലറ്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അനന്യയ്ക്കൊപ്പം പറന്നത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നെന്ന് പിതാവ് ശർമ്മ പ്രതികരിച്ചു. ഫൈറ്റർ പൈലറ്റായി കമ്മീഷൻ ചെയ്തതിന് ശേഷം അനന്യ വന്ന് എന്നെ സല്യൂട്ട് ചെയ്തു. അത് അഭിമാന നിമിഷമായിരുന്നെന്നും വ്യോമനസേന പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജയും അനന്യയും ഒരുമിച്ച് പറന്നപ്പോഴുള്ള വികാരം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ലെന്ന് അമ്മ സോണാൽ ശർമ്മയും പ്രതികരിച്ചു.വ്യോമസേനയിൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ അച്ഛനും മകളുമായിരിക്കുകയാണ് ഇവർ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ