ഫോനി കര തൊട്ടു, വേഗം മണിക്കൂറില്‍ 175 കിലോമീറ്റര്‍,11 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

ഒഡിഷയിലെ പുരിയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി ഒടുവില്‍ ഫോനി ചുഴലിക്കാറ്റ് കര തൊട്ടു. ഇന്ന് പുലര്‍ച്ചെയാണ് 175 കിലോമീറ്റര്‍ വേഗത്തില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനി കര തൊട്ടത്. ഫോനിയുടെ ശക്തിയില്‍ പിടിച്ചു നില്‍ക്കാനാവാതെ നുറുകണക്കിന് മരങ്ങള്‍ എടുത്തെറിയപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

പുരിയിലും തുടര്‍ന്ന് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്തോറും കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം കൈവരിച്ചേക്കുമെന്നാണ് പ്രവചനം. ഫോനിക്ക് അകമ്പടിയായി എത്തിയ കനത്ത മഴയില്‍ തീര്‍ത്ഥാടന കേന്ദ്രമായ പുരിയും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി.

പുലര്‍ച്ചെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് ഒറീസ തീരത്തെത്തിയിത്. 28 കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാറ്റ്. ആറ് മണിക്കൂര്‍ വരെ ചുഴലി ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

ഫോനിയില്‍ നിന്ന് രക്ഷ തേടി ഒഡിഷയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ 11.5 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എന്‍.സി.എം.സി) സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിക്കഴിഞ്ഞു.

പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇന്നലെ അറിയിച്ചിരുന്നു.

ഒഡീഷയിലെ ഒമ്പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പട്‌ന-എറണാകുളം എക്‌സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ