പഞ്ചാബിൽ വ്യാജ മദ്യ ദുരന്തം; 15 മരണം, വിതരണക്കാർ അറസ്റ്റിൽ

പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം. 10 പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരിൽ ചിലർ തിങ്കളാഴ്‌ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്‌കരിച്ചു. ചിലർ യഥാർഥ കാരണം മറച്ചുവച്ചുകൊണ്ട് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറഞ്ഞത്. തിങ്കളാഴ്‌ച വൈകിട്ടാണ് മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചതെന്ന് മജിത എസ്എച്ച്ഒ ആബ്‌താബ് സിങ് പറഞ്ഞു.

അമൃത്സർ ഡിസി സാക്ഷി സാഹ്നി ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്‌തു. രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രധാന വിതരണക്കാരായ പ്രഭ്ജിത് സിംഗ്, സാഹിബ് സിങ് എന്നിവരെ രാജസാൻസിയിൽ നിന്ന് അറസ്റ്റ് ചെയ്‌തതായും പഞ്ചാബ് സർക്കാർ വക്താവ് പറഞ്ഞു.വിതരണക്കാരിൽ നിന്ന് മദ്യം വാങ്ങി ഗ്രാമങ്ങളിൽ വിതരണം ചെയ്ത മറ്റ് നാല് പ്രതികളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

അനധികൃത മദ്യം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളെ പിടികൂടുന്നതിനായി അന്വേഷണ സംഘങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു. അഞ്ച് വർഷങ്ങൾക്ക് മുമ്പ്, തരൺ തരൺ, അമൃത്സർ, ഗുരുദാസ്‌പൂർ ജില്ലകളിലായി പഞ്ചാബിൽ ഒരു വലിയ മദ്യദുരന്തം ഉണ്ടായിരുന്നു. 2020 ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ മാഝ മേഖലയിലെ മൂന്ന് ജില്ലകളായ തരൺ തരൺ, ഗുരുദാസ്‌പൂർ, അമൃത്സർ എന്നിവിടങ്ങളിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് 130 ഓളം പേർ മരിക്കുകയും ഒരു ഡസനോളം പേർക്ക് കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തു. തരൺ തരൺ ജില്ലയിൽ മാത്രം 80 മരണങ്ങളാണ് റിപ്പോർട്ട് ചെയ്ത‌ത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ