സിദ്ധരാമയ്യ അന്തരിച്ചെന്ന് ഫേസ്‌ബുക്കിന്റെ ഓട്ടോ ട്രാൻസ്ലേഷൻ; മെറ്റയ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടക മുഖ്യമന്ത്രി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ ട്രാൻസ്ലേഷൻ വിവാദത്തിൽ. പ്രമുഖ കന്നഡ നടി ബി സരോജ ദേവിയുടെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഓട്ടോ ട്രാൻസ്ലേറ്റ് ചെയ്തപ്പോൾ മരണപ്പെട്ടത് സിദ്ധരാമയ്യയാണ് എന്ന വലിയ പിഴവാണ് സംഭവിച്ചത്. പിന്നാലെ ഫേസ്ബുക്ക് ഉടമകളായ മെറ്റയ്ക്കെതിരെ ഗുരുതര വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തി.

സിദ്ധരാമയ്യയുടെ വിമർശനത്തിന് പിന്നാലെ പിഴവ് മെറ്റ തിരുത്തി. കന്നഡ ഉള്ളടക്കത്തിൻറെ തെറ്റായ മൊഴിമാറ്റം എഴുതിക്കാട്ടി മെറ്റ വസ്‌തുതകളെ വളച്ചൊടിക്കുകയും യൂസർമാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. ഔദ്യോഗിക സംഭാഷണങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നത് വളരെ അപകടകരമാണ്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് എൻറെ മാധ്യമ ഉപദേഷ്‌ടാവ് കെവി പ്രഭാകർ കത്തെഴുതിയിട്ടുണ്ടെന്നും സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഓട്ടോ ട്രാൻസ്ലേഷനുകൾ തെറ്റായ വിവരം നൽകിയേക്കാമെന്ന് ഞാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇത്തരം വലിയ പിഴവുകൾ പൊതുസമൂഹത്തിൻറെ ധാരണയെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കും എന്നും സിദ്ധരാമയ്യ വിമർശിച്ചു.

കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള ട്രാൻസ്ലേഷനുകളുടെ കൃത്യതയും നിലവാരവും ഉറപ്പാക്കാൻ കന്നഡ ഭാഷാ വിദഗ‌്‌ധരുടെ സഹായത്തോടെ മെറ്റ തയ്യാറാകണമെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്‌ടാവ് മെറ്റയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായുള്ള ആശയവിനിമയങ്ങളിലും ഔദ്യോഗിക കുറിപ്പുകളിലും ഇത്തരം ഓട്ടോ ട്രാൻസ്ലേഷൻ പിഴവുകൾ കടന്നുകയറുന്നത് വലിയ അപകടമാണെന്ന് മെറ്റയെ കത്തിൽ സിദ്ധരാമയ്യയുടെ ഓഫീസ് ഓർമ്മിപ്പിച്ചു.

വായിക്കുന്നത് ഒറിജിനൽ കണ്ടൻറാണോ, ഓട്ടോമേറ്റഡ് ട്രാൻസ്ലേഷനാണോ എന്നുപോലും ആളുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും മെറ്റയെ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ