ബംഗളൂരുവില്‍ സ്‌കൂളിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്റുകളും കണ്ടെത്തിയത് ട്രാക്ടറില്‍ നിന്ന്

ബംഗളൂരുവില്‍ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ട്രാക്ടറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബംഗളൂരു വൈറ്റ്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന രാമേശ്വരം കഫേയില്‍ ഈ മാസം ആദ്യം സ്‌ഫോടനം നടന്നിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചിക്കനായകഹള്ളി പ്രദേശത്ത് ഞായറാഴ്ചയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിന് സമീപത്തായി നിറുത്തിയിട്ടിരുന്ന ട്രാക്ടറില്‍ നിന്നാണ് പൊലീസ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഇലക്ട്രിക്കല്‍ ഡിറ്റണേറ്റുകള്‍, മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ട്രാക്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ച് 1ന് ആയിരുന്നു വൈറ്റ് ഫീല്‍ഡിലെ കഫേയില്‍ സ്‌ഫോടനം നടന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിടുന്നതിന് മുന്‍പ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതോടെ ബംഗളൂരു നിവാസികള്‍ ആശങ്കയിലാണ്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ