കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

കമ്പത്ത് പടക്ക നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ വെന്തുമരിച്ചു. കമ്പം സ്വദേശികളായ സുര്യ, ദിനേശ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കമ്പം സ്വദേശികളായ അയ്യപ്പൻ,നാഗാർജുൻ എന്നിവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേനി ജില്ലയിലെ കമ്പം കുംഭംനഗരത്തിലെ കാട്ടുപള്ളിവാസൽ റോഡിൽ തിരുപ്പതി എന്നയാളുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ക്രാക്കർ പടക്ക നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കട അവധിയായിരുന്നു. രാവിലെ ഇവർ നാലു പേരും പടക്കനിർമാണശാലയിൽ ജോലിക്കെത്തി. സൂര്യയും ദിനേശും പടക്ക നിർമാണ സാമഗ്രഹികൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് കയറിയ അൽപസമയത്തിനകം മുറിയിൽ തീപടരുകയും വലിയ സ്ഫോടനം നടക്കുകയുമായിരുന്നു. ദിനേശും സൂര്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

പൊട്ടിത്തെറിയിൽ വലിയ രീതിയിൽ പ്രദേശത്ത് പുക ഉയർന്നു. കമ്പത്തെ അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ തേനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം