കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍; പതാക കൈമാറി കെ.സി വേണുഗോപാല്‍; ഞെട്ടല്‍ മാറാതെ ബി.ജെ.പി

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കര്‍ണാടക പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജഗദീഷ് ഷെട്ടാറിന് കോണ്‍ഗ്രസ് അംഗത്വം കൈമാറി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസ് പതാക കൈമാറി. സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ ഷെട്ടാര്‍ മത്സരിക്കും.

ആറു തവണ എം.എല്‍.എയായ 67 കാരനായ ഷെട്ടാര്‍, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഇന്നലെ എം.എല്‍.എ പദവിയും ബി.ജെ.പി അംഗത്വവും ഷെട്ടാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ഇദേഹത്തെ പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. ബിജെപി സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതോടെതാണ് അദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി- ധാര്‍വാഡ് സെന്‍ട്രലില്‍ സീറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടാര്‍വ്യക്തമാക്കിയിരുന്നു. ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത് ബിജെപി ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ