നിര്‍മ്മാണം, സംവിധാനം; നരേന്ദ്ര മോദി, തിരക്കഥ സി.ബി.ഐ- ഇ.ഡി, എഡിറ്റര്‍ അരുണ്‍ ജെയ്റ്റ്‌ലി; നിരവ് മോദിയുടെ ലണ്ടന്‍ വീഡിയോയെ ട്രോളി കോണ്‍ഗ്രസ്

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ വജ്രവ്യാപാരി നിരവ് മോദി ലണ്ടനിലെ നിരത്തുകളില്‍ വിലസുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി കസേരയില്‍ മോദി ഉള്ളിടത്തോളം കാലം ഇങ്ങിനെയെല്ലാം സംഭവിച്ചിരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

“രാജ്യത്ത് നിന്നും 23000 കോടി രൂപ വെട്ടിച്ച് നിഷ്പ്രയാസം രാജ്യം വിട്ടു. പിന്നീട് പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചു. ഇപ്പോള്‍ ലണ്ടനില്‍ ആര്‍ഭാടമായി 73 കോടി രൂപയുടെ അപ്പാര്‍ട്‌മെന്റില്‍ കഴിയുന്നു. അപ്പോള്‍ ഞാനാരാണ്? ഛോട്ടാ മോദി. നരേന്ദ്ര മോദിയാണ് ഇവിടെ അധികാരത്തിലിരിക്കുന്നത്. എന്ത് പേടിക്കാന്‍. മോദി ഉള്ളിടത്തോളം ഇവിടെ എന്തും നടക്കും”- രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

നിരവ് മോദിയുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് സുര്‍ജേവാല ഇതൊരു ട്രെയിലര്‍ ആണെന്ന് പറഞ്ഞു.
ദയവായി ട്രെയിലര്‍ കാണൂ..

ബാങ്ക് ഫ്രോഡേഴ്‌സ് സെറ്റില്‍മെന്റ് സ്‌കീം വിദേശത്തേക്ക് “പോസ്റ്റര്‍ ബോയി”യുടെ ജീവിതത്തിലെ ഒരു ദിവസം

സംവിധാനം, നിര്‍മ്മാണം- നരേന്ദ്ര മോദി

എഡിറ്റര്‍- അരുണ്‍ ജെയ്റ്റ്‌ലി

തിരക്കഥ- എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്,
സി.ബി.ഐ

നിര്‍മ്മാണ ചെലവ് – 23,000 കോടി

പണം ചെലവഴിക്കുന്നത്- ഇന്ത്യന്‍ ബാങ്കുകള്‍

ഇങ്ങനെ വളരെ രസകരമായ രീതിയിലാണ് അദ്ദേഹം മോദിയുടെ ലണ്ടന്‍ സുഖവാസത്തെ അവതരിപ്പിച്ചിരിക്കുന്നത്. മുഖച്ഛായ തന്നെ മാറ്റി നിരവ് നഗരത്തില്‍ സ്വതന്ത്രനായി വിലസുന്നതിന്റെ വീഡിയോ ബ്രിട്ടീഷ് മാധ്യമമായി ദ ടെലഗ്രാഫ് ആണ് പുറത്ത് വിട്ടത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്