ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര അമിത്ഷാ. ഇന്ദിരഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്നാണ് ബിജെപി നിലപാടെന്നും അമിത്ഷാ വ്യക്തമാക്കി.

രാജ്യത്ത് 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടും വരെ വഖഫ് സ്വത്തായി മാറി. തങ്ങള്‍ വഖഫ് നിയമം ഭേദഗതി ചെയ്യാനായി ബില്ല് കൊണ്ടുവന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിര്‍ക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ശിവസേന ഇപ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ്. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനെ എതിര്‍ത്ത, രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇപ്പോഴുള്ളതെന്നും അമിത്ഷാ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ