വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടുന്നില്ല; നാട്ടിലെ 60 ശതമാനം യുവാക്കളും അവിവാഹിതര്‍; വിചിത്ര ഗ്രാമം ചര്‍ച്ചയാകുന്നത് ദേശീയ തലത്തില്‍

അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന സിനിമയില്‍ വീട്ടിലേക്ക് വഴിയില്ലെന്ന കാരണത്താല്‍ പ്രദേശത്തെ ചെറുപ്പക്കാരുടെ വിവാഹം മുടങ്ങുന്നത് നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കള്‍ക്കും വിവാഹം മുടങ്ങുന്നതിന്റെ കാരണമാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ബെഹാര്‍വാര ഗ്രാമപഞ്ചായത്തിലെ മഹര്‍ഖുവ ഗ്രാമത്തിലാണ് 60 ശതമാനത്തോളം വരുന്ന യുവാക്കളുടെ വിവാഹം നിരന്തരം മുടങ്ങുന്നത്. ഗ്രാമം നേരിടുന്ന ജലക്ഷാമമാണ് യുവാക്കള്‍ അവിവാഹിതരായി തുടരുന്നതിന് കാരണമായി പറയുന്നത്.

കടുത്ത ജലക്ഷാമം നേരിടുന്ന മഹര്‍ഖുവ ഗ്രാമത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. ദൈനംദിന ജീവിതത്തില്‍ തങ്ങളുടെ ഏറ്റവും വലിയ പോരാട്ടം വെള്ളത്തിനുവേണ്ടിയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഏറെ കാലമായി ഗ്രാമവാസികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്.

വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാണ് നിലവില്‍ ഗ്രാമത്തിലെ ജനങ്ങള്‍ വെള്ളം ശേഖരിക്കുന്നത്. പകല്‍ സമയം മാത്രമാണ് ഇത്തരത്തില്‍ വെള്ളം ശേഖരിക്കാനാവുക. എന്നാല്‍ വനത്തനുള്ളിലൂടെ യാത്ര ചെയ്ത് ശേഖരിക്കുന്ന വെള്ളവും ശുദ്ധമല്ല. വസ്ത്രങ്ങള്‍ അലക്കുന്നതും കുടിവെള്ളം ശേഖരിക്കുന്നതും ഒരേ ജലസംഭരണിയില്‍ നിന്നാണെന്നും ഗ്രാമവാസികള്‍ പറയുന്നു.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി