തിരഞ്ഞെടുപ്പ് ചട്ടലംഘനം; ചരണ്‍ജിത് സിംഗ് ചന്നിക്ക് എതിരെ കേസ്

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ കേസ്. പെരുമാറ്റ ചട്ടം അനുസരിച്ച് ച്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയത്തേക്കാള്‍ കൂടുതല്‍ നേരം ചന്നി പ്രചാരണം നടത്തിയെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ. വിജയ് സിഗ്ലയാണ് പരാതി നല്‍കിയത്.

മന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശുഭ്ദീപ് സിംഗ് സിദ്ദു മൂസെവാലക്ക് വേണ്ടി വെള്ളിയാഴ്ച ആറര വരെ ചന്നി പ്രചാരണം നടത്തി എന്നാണ് ആരോപണം. ആറ് മണിവരെയായിരുന്നു പ്രചാരണത്തിന് അനുവദിച്ചിരുന്നത്. മൂസെവാലക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമയം കഴിഞ്ഞിട്ടും ചന്നിയും മൂസെവാലയും പ്രചാരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വിജയ് സിഗ്ല ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടിരുന്നു.

മന്‍സ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. നാളെയാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്