'വോട്ടര്‍മാരുടെ ഡാറ്റ പുറത്തുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറല്ല'; ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ വന്‍ ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ചുണ്ടായ വ്യാപക ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും സംശയമുന ഉയരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ വിസമ്മതിയ്ക്കുന്നുവെന്ന ആക്ഷേപമാണ് ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകള്‍ അപ്ലോഡ് ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം നാളെ അറിയാമെന്നിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും ബാന്ധവം സംശയത്തിലാക്കിയുള്ള ആംആദ്മി പാര്‍ട്ടിയുടെ ആക്ഷേപം. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയ്ക്ക് വിജയം പ്രഖ്യാപിച്ചു കളമൊരുക്കിയതോടെയാണ് ആരോപണം ശക്തമാക്കി അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും പോള്‍ ചെയ്ത വോട്ടുകള്‍ തമ്മിലുള്ള അന്തരം വലിയ വിവാദത്തിന് ഇടയാക്കിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യമായ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയായാരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ ആപും കാര്യമായ ആക്ഷേപമാണ് ബിജെപിയ്‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത്.

നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടും ഓരോ അസംബ്ലിയിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ഫോം 17 സിയും അപ്ലോഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു.ആം ആദ്മി പാര്‍ട്ടി transparentelections.in എന്ന വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നും അവിടെ എല്ലാ അസംബ്ലിയുടെയും 17 സി ഫോമും തങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ ഫോമില്‍ ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ എല്ലാ വിശദാംശങ്ങളും ഉണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കാന്‍ ആപ് ചെയ്ത കാര്യങ്ങള്‍ കെജ്രിവാള്‍ എക്‌സ് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷേധാത്മക സമീപനം തുറന്നുകാട്ടാനും സ്വയം പ്രതിരോധിക്കാനുമാണ് ആംആദ്മിയുടെ ശ്രമം. എല്ലാ അസംബ്ലിയിലെയും എല്ലാ ബൂത്തിലെയും ഡാറ്റ ഒരു പട്ടികയിലാക്കി തങ്ങള്‍ അവതരിപ്പിക്കുമെന്നാണ് ആംആദ്മി പറയുന്നത്. അതിലൂടെ ഓരോ വോട്ടര്‍ക്കും ഈ വിവരങ്ങള്‍ നേരിട്ട് അറിയാ ചെയ്യാന്‍ കഴിയും. ഇത് സുതാര്യതയുടെ താല്‍പ്പര്യാര്‍ത്ഥം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ചെയ്യേണ്ട കാര്യമാണെന്നും പക്ഷേ അവര്‍ ഇത് ചെയ്യാന്‍ വിസമ്മതിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍