യമുനയിലെ വിഷജല പരാമർശത്തിൽ ഇലക്ഷൻ കമീഷൻ നോട്ടീസ്; ഏത് 'നിയമവിരുദ്ധ' ശിക്ഷയെയും സ്വാഗതം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിലെ ജലക്ഷാമം തടയാൻ ശബ്ദമുയർത്തിയതിന് തനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) നോട്ടീസ് അയച്ചതായി ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന ഡൽഹിയിലേക്ക് വിഷം കലർന്ന വെള്ളം തുറന്നുവിടുന്നുവെന്ന തൻ്റെ അവകാശവാദത്തിൽ തനിക്ക് നൽകിയ രണ്ടാമത്തെ നോട്ടീസിന് മറുപടി നൽകാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ , ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർക്കൊപ്പം കെജ്‌രിവാൾ വെള്ളിയാഴ്ച ഇലക്ഷൻ കമീഷനെ സമീപിച്ചു.

ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, എഎപി മേധാവിയുടെ പ്രസ്താവനയെച്ചൊല്ലി ഇസിയും കെജ്‌രിവാളും തർക്കത്തിലാണ്. കെജ്‌രിവാൾ ഹാജരായതിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് ബോഡി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു: “എഎപി നേതാവ് കെജ്‌രിവാളിനോട് കമ്മീഷൻ ക്ഷമയോടെ വാദം കേട്ടു. ഇന്ന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ മറുപടി ലഭിച്ചു.

രണ്ടാം വട്ടവും നോട്ടീസ് അയച്ചതിനെ തുടർന്ന് തനിക്ക് എതിരെ വരുന്ന ഏത് ‘നിയമവിരുദ്ധമായ’ ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെജ്‌രിവാൾ വ്യകതമാക്കി. അദ്ദേഹം പറഞ്ഞു: “എൻ്റെ ഏക ആശങ്ക ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ്. ഞങ്ങളുടെ ജനാധിപത്യ തത്വങ്ങളുടെ സംരക്ഷണത്തിനായി ഞാൻ പോരാടും. ബി.ജെ.പിയുടെ നിർദേശപ്രകാരം നിങ്ങൾ എനിക്കെതിരെ ചുമത്താൻ ആഗ്രഹിക്കുന്ന നിയമവിരുദ്ധമായ എന്ത് ശിക്ഷയായാലും അതിന് നൽകാനുള്ള ചെറിയ വിലയാണ്, ഞാൻ അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.”

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്