“തികച്ചും ഞെട്ടിപ്പിക്കുന്നത്”: ഡൽഹിയിലെ പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടാത്തതിനെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പോളിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല എന്നത് തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

“തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ഇസി എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം അവർ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടാത്തത്?” കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ശനിയാഴ്ച വൈകീട്ട് ആറിന് സമാപിച്ചു. ഏകദേശം 22 മണിക്കൂറിനുശേഷവും, യോഗ്യരായ 1.47 കോടി വോട്ടർമാരിൽ എത്രപേർ വോട്ട് ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വോട്ടെടുപ്പിന്റെ അതേ സായാഹ്നത്തിലാണ് ഈ വിവരം സാധാരണയായി പുറത്തുവിടുന്നത്.

ശനിയാഴ്ച പകൽ കുറഞ്ഞ പോളിംഗ് റിപ്പോർട്ട് ചെയ്തതിന് ശേഷം വൈകിട്ടോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്യുകയും വോട്ടിംഗ് അവസാനിക്കുമ്പോൾ താൽക്കാലിക കണക്കുകൾ പ്രകാരം പോളിംഗ് 57.06 ശതമാനമായി പുറത്തുവിടുകയും ചെയ്തു. 2015 ലെ 67.5 ശതമാനം പോളിംഗിനെ അപേക്ഷിച്ച് ഈ കണക്ക് വളരെ കുറവാണ്. എന്നാൽ അവസാന കണക്കിൽ ഈ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളും ഡൽഹിയിൽ ചീഫ് ഇലക്ടറൽ ഓഫീസർ ഓരോ രണ്ട് മണിക്കൂറിലും പുറത്തിറക്കുന്ന കണക്കുകളും തമ്മിലുള്ള വ്യത്യാസവും പകൽ സമയത്ത് പലരും ശ്രദ്ധിച്ചു.

രാത്രി വൈകി, വോട്ടിംഗ് അവസാനിച്ച്‌ ഏകദേശം നാല് മണിക്കൂർ കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് ഷെയ്ഫാലി ശരൺ രാത്രി 10:17 ന് ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിൽ  പോളിംഗ് ഏകദേശം 61.43 ശതമാനമാണെന്ന് പറഞ്ഞു.

എന്നിരുന്നാലും, തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്ക് ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം നടത്താൻ ശ്രമം നടന്നുവെന്ന അവകാശവാദം ആം ആദ്മി പാർട്ടി ഉന്നയിക്കുകയും ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉള്ള വീഡിയോകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ ആരോപണം നിഷേധിച്ചു.

ഫെബ്രുവരി 11 നാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.

Latest Stories

'ഗംഭീറും സൂര്യയും കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്, ആ സ്റ്റാർ ബാറ്ററെ എന്തിനു തഴയുന്നു'; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരം

ഡബിള്‍ മോഹന്‍ വരുന്നു..; പൃഥ്വിരാജിന്റെ 'വിലായത്ത് ബുദ്ധ'യുടെ റിലീസ് ഡേറ്റ് പുറത്ത്

നറുക്ക് വീണത് സുന്ദര്‍ സിയ്ക്ക്; തലൈവര്‍ക്കൊപ്പം ഉലകനായകന്‍, സിനിമ 2027ല്‍ എത്തും

ഇന്‍ക്രിബ് 4 ബിസിനസ് നെറ്റ് വര്‍ക്കിങ് കണ്‍വെന്‍ഷനുമായി ആര്‍ എം ബി കൊച്ചിന്‍ ചാപ്റ്റര്‍

സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല, അദ്ദേഹം എന്നെ കലാകാരന്‍ എന്ന നിലയില്‍ അംഗീകരിച്ചു; പരാമർശം തിരുത്തി റാപ്പർ വേടൻ

"ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കും"; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

‘‌ഇവിടേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണൂ’: ന്യൂയോർക്ക് മേയറെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ച് ആര്യ രാജേന്ദ്രൻ

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

അച്ഛന് പിന്നാലെ പ്രണവ്, കരിയറിലെ ഹാട്രിക് നേട്ടം; കുതിച്ച് പാഞ്ഞ് 'ഡീയസ് ഈറെ'

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; തിലക് നയിക്കും, സഞ്ജുവിന് സ്ഥാനമില്ല