തീവ്ര വോട്ടർപട്ടിക പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താമെന്ന് കോടതി ഉത്തരവിട്ടു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് SIR-ന് നേരിട്ടുള്ള ബന്ധമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അധികാര പരിധിയിൽ നിന്നാണ് എസ്‌ഐആർ നടത്തിയതെന്നും അട്ടിമറിക്കാനുള്ള പദ്ധതിയല്ല എസ്‌ഐആർ എന്നും കോടതി പറഞ്ഞു. എസ്‌ഐആറിന് പൗരത്വ നിര്ണയവുമായി ബന്ധമില്ല. വോട്ടർ പട്ടികയുടെ കണക്ക് ഉറപ്പാക്കാനാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം, അതിന് കീഴിലുള്ള നിയമങ്ങൾ എന്നിവ പ്രകാരം നിലവിലെ രൂപത്തിൽ എസ്‌ഐആർ നടപ്പിലാക്കാൻ ഇസിക്ക് അധികാരമുണ്ടോ എന്ന് കോടതി പരിശോധിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.