അഞ്ചാംനിലയില്‍ നിന്ന് താഴേയ്ക്ക് വീണു; എട്ട് മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈയില്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് താഴേയ്ക്ക്  വീണ എട്ട് മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുഞ്ഞ് വീണത്. ചെന്നൈയിലെ മിന്റ് സ്ട്രീറ്റില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കാല്‍കുത്തി വീണതിനാല്‍ കുഞ്ഞിന്റെ കാലിലെ എല്ലുകള്‍ പൊട്ടി.നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

മയ്പാല്‍-നീലം ദമ്പതികളുടെ മകള്‍ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയിലായിരുന്നു. അയല്‍വാസികള്‍ വന്ന് കാര്യം പറയുമ്പോഴാണ് കുഞ്ഞ് താഴേക്ക് വീണ കാര്യം അവര്‍ അവര്‍ അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.

ബാല്‍ക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്  ഗ്രില്ലിന്റെ ചെറിയ വിടവിലൂടെയാണ് താഴേക്ക് വീണത്. ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. 20 മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്ക് കുഞ്ഞിന്റെ വീട്ടുകാരെ കണ്ടെത്താന്‍ കഴിഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ