ലൈസന്‍സ് എടുക്കാന്‍ ഇനി എട്ടാം ക്ലാസ് ജയിക്കേണ്ട; മറ്റ് വ്യവസ്ഥകള്‍ കര്‍ശനമാക്കും

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ എട്ടാം ക്ലാസ് ജയം വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനായി 1989- ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും.

ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിംഗ് വൈദഗ്ധ്യ പരിശോധനയ്ക്കായിരിക്കും ഊന്നല്‍. ഡ്രൈവിംഗ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ശനമാക്കും. ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാക്കാനും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും വണ്ടി ഓടിക്കുന്നയാള്‍ക്ക് കഴിയണമെന്നും ഡ്രൈവിംഗ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കണം.

രാജ്യത്ത് നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാന്‍ വേണ്ടിയാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്. ഹരിയാന സര്‍ക്കാരാണ് എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മുമ്പോട്ടു വെച്ചത്. ഹരിയാനയിലെ മേവാട്ട് മേഖലയില്‍ നൂറുകണക്കിന് യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി