ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസ്; മുംബൈയിലും പരിശോധന നടത്തി അന്വേഷണ സംഘം, പരാതിക്കാരന് നല്‍കിയ അഡ്രസ് പൂട്ടിയ കമ്പനിയുടേതെന്ന് കണ്ടെത്തൽ

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കോഴക്കേസില്‍ മുംബൈയിലും പരിശോധന നടത്തി അന്വേഷണ സംഘം. എന്നാൽ പണം കൈമാറാന്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന് പ്രതികള്‍ നല്‍കിയ മേല്‍വിലാസത്തിലുള്ള സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയത്.

കമ്പനിയുടെ ഉടമകളെന്ന് പ്രതികള്‍ പരിചയപ്പെടുത്തിയ ഒരാളെ വിജിലന്‍സ് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നും പറയാന്‍ സാധിച്ചില്ല. ഒരാഴ്ച മുന്‍പാണ് മുംബൈയിലെ സ്ഥാപനത്തിലേക്ക് വിജിലന്‍സ് പരിശോധനയ്‌ക്കെത്തിയത്. പൂട്ടിയ നിലയിലുള്ള ഈ കമ്പനി തട്ടിപ്പ് കമ്പനിയാണ് വളരെ വേഗം തന്നെ വിജിലന്‍സിന് മനസിലായി. കമ്പനി ഉടമയെന്ന് പറഞ്ഞയാള്‍ക്ക് കമ്പനിയെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും ചോദ്യം ചെയ്യലിലൂടെ മനസിലായി.

ഈ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ പൂട്ടാനാണ് വിജിലന്‍സ് നീക്കം നടത്തുന്നത്. അതേസമയം കോഴക്കേസില്‍ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങി. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസിലെ പരാതിക്കാരന്‍ അനീഷ് ബാബുവിന് ഡല്‍ഹിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. നിലവില്‍ ഈ കേസില്‍ അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

Latest Stories

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ

IND VS ENG: ഒരു ഉപദ്രവും ഉപകാരവുമില്ലാത്ത ആ ഇന്ത്യൻ താരത്തെ അടുത്ത കളിയിൽ എന്ത് ചെയ്യും: മൈക്കിൾ ക്ലാർക്ക്