ഡൽഹി ആരോഗ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും, പക്ഷെ ഛന്നിയെ പോലെ കരയില്ല- കെജ്‌രിവാൾ

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആം.ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍. എന്നാൽ അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നിയെ പോലെ കരയില്ലെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

“ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ഇ.ഡി ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനും മുമ്പും ഇ.ഡി പലവുരു അദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒന്നും ഇക്കൂട്ടർക്ക് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇ.ഡി ക്ക് ഞങ്ങളുടെ കൂട്ടത്തിൽ ആരെ വേണമെങ്കിലും റെയ്ഡ് ചെയ്യാം. ജെയിൻ എന്തായാലും ഛന്നിയെ പോലെ കരയില്ല”- കെജ്‍രിവാള്‍ പറഞ്ഞു.

അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗ് ഛന്നിയുടെ മരുമകന്റേയും സുഹൃത്തുക്കളുടേയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ ആറ് കോടിയിലധികം രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. ഇതിനെത്തുടർന്ന് തന്നെ വിമർശിച്ച കെജ്‍രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഛന്നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രിക്ക് പലതും മറച്ചുവക്കാനുണ്ടെന്നും എന്നാൽ തങ്ങൾക്ക് ഒന്നും ഒളിക്കാല്ലെന്നും തങ്ങൾ ഒരു റെയ്ഡിനേയും ഭയക്കുന്നില്ലെന്നും കെജ്‍രിവാള്‍ പറഞ്ഞു.

Latest Stories

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ