സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യം നല്‍കിയാല്‍ ഡെല്‍ഹി മെട്രോ പാപ്പരാകുമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ ശ്രീധരന്റെ കത്ത്

സ്തീ യാത്രക്കാര്‍ക്ക് ഡെല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റൈ തീരുമാനം സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇ ശ്രീധരന്‍. തീരുമാനം ഡെല്‍ഹി മെട്രോയുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് സ്ഥാപനത്തെ പാപ്പാരക്കുമെന്നും പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ ഇടപെടണമെന്നും ഡെല്‍ഹിയുടെ അഭിമാനമായി മാറിയ മെട്രോയുടെ ശില്പി ഇ ശ്രീധരന്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

സൗജന്യ യാത്ര അനുവദിക്കാനുള്ള ഡെല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതി നല്‍കരുതെന്നാണ് ശ്രീധനരന്റ ആവശ്യം. 2002 ലാണ് ഡെല്‍ഹിയില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഡെല്‍ഹിയില്‍ സൗജന്യ യാത്ര അനുവിദിച്ചാല്‍ ഇത് രാജ്യത്തെ എല്ലാ മെട്രോകളും പിന്തുടര്‍ന്നേക്കാമെന്നും കത്തില്‍ ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഡെല്‍ഹി മെട്രോയ്ക്ക് ഇതുകൊണ്ട് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും തുക ഡെല്‍ഹി സര്‍ക്കാര്‍ നല്‍കുമെന്നും ആം ആദ്മി നേതാവ് സൗരവ് ഭരത്വാജ് വ്യക്തമാക്കി.കേന്ദ്രത്തിന്റെയും ഡെല്‍ഹി സര്‍ക്കാരിന്റെയും സംയുക്ത സംരഭമാണ് ഡെല്‍ഹി മെട്രോ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ