കർണാടകയിൽ ക്വാറിയിലേക്ക് പോയ ട്രക്ക് പൊട്ടിത്തെറിച്ചു; എട്ട് മരണം, ​ഭൂചലനത്തിന് സമാനമായ പ്രകമ്പനം

കർണാടക ശിവമോഗയിൽ ക്വാറിയിൽ സ്‌ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ എട്ടു മരണം. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.

മൃതദേഹങ്ങൾ ചിന്നിച്ചിതറി. ഭൂചനത്തിന് സമാനമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. വ്യാഴാഴ്ച രാത്രി 10.20നാണ് സംഭവം. റെയിൽവേ ക്രഷർ യൂണിറ്റിലേക്ക് സ്ഫോടകവസ്തുക്കളുമായി എത്തിയ ട്രക്കാണ് പൊട്ടിത്തെറിച്ചത്.

15 കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്ക് വരെ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അനുരാധ അറിയിച്ചു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു