പ്രസംഗമദ്ധ്യേ വെള്ളം ചോദിച്ച് ഉദ്യോഗസ്ഥ, വെള്ളവുമായി എത്തിയത് കേന്ദ്രമന്ത്രി, വൈറലായി വീഡിയോ

പ്രസംഗമദ്ധ്യേ വെള്ളം ചോദിച്ച് ഉദ്യോഗസ്ഥയ്ക്ക് വെള്ളംകുപ്പിയുമായി എത്തിയത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എന്‍എസ്ഡിഎല്‍) മാനേജിങ് ഡയറക്ടര്‍ പത്മജ ചുന്ദുരുവിന് കേന്ദ്ര മന്ത്രി വെള്ളം നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

മുംബൈയില്‍ നടന്ന എന്‍എസ്ഡിഎല്ലിന്റെ രജതജൂബിലി ആഘോഷവേളയില്‍ പ്രസംഗിക്കുന്നതിനിടെയാണ് പത്മജ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചത്. ഇതിന് ശേഷം പ്രസംഗം തുടരുകയും ചെയ്തു. പിന്നാലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വേദിക്ക് കുറുകെ നടന്ന് വെള്ളംകുപ്പിയും ഗ്ലാസുമായി പത്മജയ്ക്കടുത്തെത്തി വെള്ളം ഒഴിച്ചുനല്‍കുകയായിരുന്നു.

ഇതോടെ സദസ്സില്‍ നിന്ന് കയ്യടി ഉയര്‍ന്നു. പത്മജ ത്ഭുതത്തോടെ നിര്‍മല സീതാരാമനെ നോക്കുന്നതും നന്ദി പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

നിര്‍മല സീതാരാമന്റെ പ്രവര്‍ത്തി അവരുടെ വിശാല ഹൃദയതയും, വിനയവും, മൂല്യങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

Latest Stories

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!