ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ കോവിഡ് ബാധിച്ച് മരിച്ചു

പ്ര​മു​ഖ ച​രി​ത്ര​കാരൻ ഡോ. ഹ​രിശ​ങ്ക​ർ വാ​സു​ദേ​വ​ൻ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും മൂലം മേ​യ്​ നാ​ലി​നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തു​ട​ർ​ന്ന്​ വെന്റിലേ​റ്റ​റി​ലാ​ക്കി​യി​രു​ന്നു.  ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കേം​ബ്രി​ഡ്​​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ നി​ന്നാ​ണ്​ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഡോ​ക്​​ട​റേ​റ്റും​ നേ​ടി​യ ഡോ. ഹരിശങ്കർ 1978 മുതൽ കൽക്കട്ട സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരുന്നു. സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ സ്​​റ്റ​ഡീ​സി​ൽ പ്ര​ഫ​സ​റാ​യും ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ക്കാ​ദ​മി ഓ​ഫ്​ തേ​ഡ്​ വേ​ൾ​ഡ്​ സ്​​റ്റ​ഡീ​സ്​ ഡ​യ​റ​ക്​​ട​റാ​യും പ്രവർത്തിച്ചു. 2005 മുതൽ എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതി അധ്യക്ഷനാണ്.

പാലക്കാട് ശ്രീകൃഷ്ണപുരം മമ്പിള്ളിക്കളത്തിൽ കുടുംബാംഗമാണ് ഹരിശങ്കർ.  ച​രി​ത്ര​കാ​രി ത​പ​തി ഗു​ഹ താ​കു​ർ​ത്ത​യാ​ണ്​ ഭാ​ര്യ. മകൾ: മൃണാളിനി

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും