സബര്‍മതിയിലെ സന്ദര്‍ശക ബുക്കില്‍ ട്രംപ് മോദിക്ക് നന്ദി പറഞ്ഞപ്പോള്‍ ഒബാമ എഴുതിയത് ഗാന്ധിയെക്കുറിച്ച്

സബര്‍മതി ആശ്രമത്തിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദി.

മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്നാണ് ട്രംപ് കുറിച്ചത്”എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി” ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്.

ആശ്രമവുമായി ബന്ധപ്പെട്ടും മഹാത്മാഗാന്ധിയെ കുറിച്ചുമാണ് സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ സന്ദര്‍ശക ബുക്കില്‍ എഴുതാറുള്ളത്.

2015 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ സബര്‍മതി സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു കുറിച്ചത്.

“ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്നും ഇന്ത്യയില്‍ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്. എല്ലാ ആളുകളേയും രാജ്യത്തേയും പോലെ നമ്മളും ആ സ്നേഹത്തിന്റെ അന്തസത്തയിലായിരിക്കും നിലനില്‍ക്കുന്നത്.”, ഇതായിരുന്നു ഒബാമ കുറിച്ചത്.

അതേസമയം ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയ എന്റെ സുഹൃത്ത് മോദിയ്ക്ക് നന്ദിയെന്നായിരുന്നു ട്രംപ് കുറിച്ചത്.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു