രാഷ്ട്രീയത്തെ കുടുംബത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്; സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് അജിത് പവാര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയ്‌ക്കെതിരെ തന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. ഭാര്യ സുനേത്ര പവാറിനെ സുപ്രിയ സുലെയ്‌ക്കെതിരെ മത്സരിപ്പിച്ച സംഭവത്തിലായിരുന്നു അജിത് പവാര്‍ കുറ്റബോധം പ്രകടിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെയായിരുന്നു അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. ജന്‍ സമ്മാന്‍ യാത്ര എന്ന പേരിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിവരുന്നത്. രാഷ്ട്രീയത്തെ കുടുംബത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇതേ കുറിച്ച് അജിത് പവാര്‍ ഒരു മറാത്തി വാര്‍ത്ത ചാനലിനോട് പ്രതികരിച്ചത്.

നേരത്തെ ശരദ് പവാര്‍ പക്ഷത്ത് നിന്ന് ശിവസേനയ്‌ക്കൊപ്പം പോയ അജിത് പവാര്‍ ഇത്തവണ ബാരാമതി സീറ്റില്‍ സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് സുനേത്ര രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ശരദ് പവാര്‍ പക്ഷത്ത് നിന്ന് അജിത് പവാര്‍ ശിവസേനയ്‌ക്കൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ