മൂത്ത മകന്റെ പ്രവര്‍ത്തികള്‍ കുടുംബത്തിന്റെ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ല; കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ലാലു പ്രസാദ് യാദവ്

രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് മകന്‍ തേജ് പ്രതാപ് യാദവിനെ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
കഴിഞ്ഞ ദിവസം തേജ് പ്രതാപിന്റെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. പ്രണയം വെളിപ്പെടുത്തിയ തേജ് പ്രതാപിന്റെ പോസ്റ്റിന് പിന്നാലെയാണ് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

മൂത്ത മകന്റെ പ്രവര്‍ത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല. നിലവിലെ സാഹചര്യത്തില്‍ താന്‍, മകനെ പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍നിന്നും ഒഴിവാക്കുകയാണ്. ഇനിമേല്‍ അയാള്‍ക്ക് പാര്‍ട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ലെന്നും ലാലു പ്രസാദ് വ്യക്തമാക്കി.

ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍ നടപടി. 12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു യുവതിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

2018ല്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം ചെയ്തിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്കകം ബന്ധത്തില്‍ പ്രശ്നങ്ങള്‍ രൂപംകൊണ്ടു. ഐശ്വര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. തേജ് പ്രതാപും കുടുംബവും മോശമായി പെരുമാറുന്നു എന്ന് ആരോപിച്ചായിരുന്നു അവര്‍ ബന്ധം ഉപേക്ഷിച്ചത്.

ഇതിന് പിന്നാലെ ഐശ്വര്യ-തേജ് പ്രതാപ് ബന്ധത്തിലെ വിള്ളല്‍ പാര്‍ട്ടിയിലും പ്രതിഫലിച്ചു. ഐശ്വര്യയുടെ പിതാവും മുന്‍മന്ത്രിയുമായ ചന്ദ്രികാ റോയ് പാര്‍ട്ടി വിട്ടു. മകള്‍ക്കുവേണ്ടി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് പ്രഖ്യാപിച്ചായിരുന്നു നടപടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ