മഹാകുംഭ മേളയിൽ പങ്കെടുത്തവരിൽ ത്വക്ക്, ഉദരം, ശ്വസന സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്

ഫംഗസ് അണുബാധ, ചർമ്മ അലർജികൾ, വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ന്യുമോണിയ, അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് എന്നിവയാണ് മഹാാകുംഭത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആളുകൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ചിലതെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ പറയുന്നു.

ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളിൽ നേരിയ ചർമ്മ തിണർപ്പ് മുതൽ കഠിനമായ ശ്വസന പ്രശ്നങ്ങൾ വരെയുള്ള ലക്ഷണങ്ങൾ കാണപ്പെടുന്നു. പലർക്കും ദീർഘമായ രോഗശാന്തി കാലയളവ് ആവശ്യമാണ് എന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു. “മഹാാകുംഭിൽ നിന്ന് മടങ്ങിയെത്തിയ ചില രോഗികൾക്ക് കാലുകളിലും ഞരമ്പുകളിലും ഫംഗസ് അണുബാധയുണ്ടെന്ന പരാതിയുണ്ട്” ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള ശാരദ മെഡിക്കൽ കോളേജിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സഞ്ജീവ് ഗുലാത്തി പറഞ്ഞു.

“ചിലർക്ക് ചർമ്മത്തിൽ ചുണങ്ങുകളും, ചുവപ്പ് എന്നിവയോടുകൂടിയ അലർജികളും ഉണ്ടായിരുന്നു. ഫെബ്രുവരി പകുതി മുതൽ ഇവിടെയെത്തിയവരിൽ സൂര്യപ്രകാശ അലർജിയും സാധാരണമായിരുന്നു. കൂടാതെ, ചില രോഗികൾക്ക് ബാക്ടീരിയൽ ചർമ്മ അണുബാധയും ഉണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു. ഇത്തരം അവസ്ഥകളുള്ള ഏകദേശം 15-20 രോഗികളെ ചികിത്സിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു രോഗിക്ക് വ്യാപകമായ ഒരു ഫംഗസ് അണുബാധയും, ഇടുപ്പിനും ഞരമ്പിനും ചുറ്റുമുള്ള റിംഗ് വോമും, കാൽവിരലുകളിൽ ഇന്റർട്രിഗോ എന്ന ഫംഗസ് അണുബാധയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ്‌രാജിലെ സംഗമത്തിന് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിലും ഗംഗാനദിയുടെ രണ്ട് സ്ഥലങ്ങളിലും ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന ഡാറ്റ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻജിടി) സമർപ്പിച്ച അവരുടെ റിപ്പോർട്ടിൽ, ഭക്തർ പുണ്യസ്നാനം ചെയ്ത നദീജലത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മാലിന്യത്തിൽ നിന്ന് വരുന്ന ഉയർന്ന അളവിലുള്ള മലം കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാ കുംഭമേളയിൽ 55 കോടിയിലധികം സന്ദർശകർ പങ്കെടുത്തു. എന്നാൽ സംഗമത്തിലെ വെള്ളം ആചാരപരമായ കുളിക്ക് അനുയോജ്യമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. മാത്രമല്ല അവ കുടിക്കാൻ വരെ യോഗ്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജനുവരി 12 നും ഫെബ്രുവരി 4 നും ഇടയിലുള്ള 24 ദിവസങ്ങളിൽ 13 ദിവസത്തേക്കുള്ള ജല ഗുണനിലവാര ഡാറ്റ പുറത്തുവിട്ടു. പ്രധാന സ്നാന ദിനങ്ങളായ ജനുവരി 13 (പൗഷ പൂർണിമ), ജനുവരി 14 (മകരസംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ കുളിക്കാൻ വെള്ളം യോഗ്യമല്ലെന്ന് കണ്ടെത്തലുകൾ കാണിച്ചു.

Latest Stories

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം