മുലപ്പാൽ വിൽക്കരുത്; വാണിജ്യ വിൽപ്പനക്കെതിനെതിരെ എഫ്എസ്എസ്എഐ, വ്യവസായങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ മുലപ്പാലിന്റെ അനധികൃത വിൽപന്നക്കെതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ അവസാനിപ്പിക്കണം എന്നും അതോറിറ്റി അറിയിച്ചു.

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൻ്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ എഫ്എസ്എസ് ആക്ട് പ്രകാരം ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പാൽ വിൽക്കുന്ന ഇത്തരം യൂണിറ്റുകൾക്ക് അനുമതി നൽകരുതെന്നും ലൈസൻസ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. മുലപ്പാൽ പാൽ സംസ്കരണത്തിലോ വിൽപനയിലോ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം എഫ്ബിഒകൾക്ക് ലൈസൻസ്/ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അതോറിറ്റികൾ ഉറപ്പാക്കണം എന്നും നിർദേശമുണ്ട്. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അതോറിറ്റി അറിയിച്ചു.

മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അതോറിറ്റി എത്തിയത്.

മുലപ്പാൽ ദാനം ചെയ്യുന്നതും വാണിജ്യ വിൽപ്പനയും തമ്മിൽ ബന്ധമുണ്ടോ?

മുലപ്പാൽ ദാനം ചെയ്യുന്നതും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും തമ്മിൽ ബന്ധമില്ല. മുലയൂട്ടുന്ന അമ്മയ്ക്ക് ആരോഗ്യവും സമ്മതവും ഉണ്ടെങ്കിൽ മുലപ്പാൽ ആർക്ക് എപ്പോൾ വേണമെങ്കിലും ദാനം ചെയ്യാം. എന്നാൽ മുലപ്പാൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. നവജാത ശിശുക്കൾക്കും ശിശുക്കൾക്കും മുലപ്പാൽ ദാനം ചെയ്യണമെങ്കിൽ അത് സമഗ്രമായ മുലയൂട്ടൽ മാനേജ്മെൻ്റ് സെൻ്ററുകളുള്ള (CLMCs) ആരോഗ്യ കേന്ദ്രങ്ങളിൽ നൽകണം. അതായത് മുലപ്പാൽ ദാനം സ്വമേധയാ നടത്തണം, ദാതാവിന് പണപരമായ നേട്ടങ്ങളൊന്നും ഇതുകൊണ്ട് ലക്ഷ്യം വെക്കരുത്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ