ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ആവേശം കേരളത്തിന് അകത്തും പുറത്തും ഒരു പോലെ ജനപ്രീതി നേടിയ ചിത്രമാണ്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഫഹദ് ഫാസിലിന്റെ രംഗ എന്ന കഥാപാത്രത്തെയും സജിന്‍ ഗോപു അവതരിപ്പിച്ച അമ്പാനും യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമാണ്.

സാമൂഹ്യ മാധ്യമങ്ങളിലും രംഗണ്ണന്റെ റീല്‍സ് വലിയ ഹിറ്റാണ്. ഇത്തരത്തില്‍ ആവേശം സിനിമയിലെ സീനിന്റെ റീല്‍സ് ചെയ്യാനായി അങ്കണവാടിയില്‍ അനധികൃതമായി കടന്നുകയറിയ യുവാവിനെതിരെ കേസെടുത്തു. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം നടന്നത്. ഡിഎംകെ യൂണിയന്‍ സെക്രട്ടറി ജ്ഞാനശേഖരന്റെ മകന്‍ അന്ന ശരണിനെതിരെയാണ് കേസെടുത്തത്.

ശരണും സുഹൃത്തുക്കളും ചേര്‍ന്ന് അങ്കണവാടിയിലേക്ക് കടന്നുകയറി ചിത്രത്തിലെ ബാര്‍ രംഗമാണ് ചിത്രീകരിച്ചത്. റീല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ അങ്കണവാടിയിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ശരണിനെതിരെ പൊലീസ് കേസെടുത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ