'ഒന്നും മിണ്ടരുത്', ഇന്ത്യ- ഭാരത് പേര് മാറ്റല്‍ വിവാദത്തില്‍ മന്ത്രിമാര്‍ക്ക് മോദിയുടെ താക്കീത്; പ്രത്യേക പാര്‍ലമെന്റ് സെഷന്‍ അജണ്ടയിലും മൗനം

രാജ്യത്തിന്റെ പേര് മാറ്റലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ മൗനം പാലിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകക്ഷിയായ ബിജെപി ഭരണകേന്ദ്രങ്ങളില്‍ പ്രകടമായ ചിലയിടങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ‘ഭാരത്’ എന്ന് ഉപയോഗിച്ചു തുടങ്ങിയതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ആക്ഷേപം ഉയരുമ്പോഴാണ് വിഷയത്തില്‍ കേന്ദ്രമന്ത്രിമാരോട് അഭിപ്രായം പറയേണ്ടെന്ന് മോദിയുടെ നിര്‍ദേശം.

‘ഇന്ത്യ- ഭാരത്’ വിഷയത്തില്‍ ആരും ഒരു പ്രസ്താവനയും ഇറക്കരുതെന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് നരേന്ദ്ര മോദി കര്‍ശനമായി പറഞ്ഞത്. ജി-20 സമ്മേളനം അടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് പ്രധാനമന്ത്രി വിവാദത്തില്‍ ആരും പ്രതികരിക്കരുതെന്ന് താക്കീത് ചെയ്തത്. ഈ വിഷയം ആദ്യമായാണ് പ്രധാനമന്ത്രി തന്റെ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുന്നത്.  പേര് മാറ്റം അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്നലെ പ്രതികരിച്ചതിന് പിന്നാലെയാണ് ആരും വിഷയത്തില്‍ അഭിപ്രായം പറയണ്ടെന്ന മോദിയുടെ ഉത്തരവ്.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യമൊട്ടാകെ ഇന്ത്യ – ഭാരത് വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഒപ്പം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പാര്‍ലമെന്റ് സെഷന്‍ വിളിച്ചു ചേര്‍ത്തതിന്റെ അങ്കലാപ്പിലാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി എന്താണ് പാര്‍ലമെന്റ് സെഷന്റെ അജണ്ടയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. 9 വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സോണിയ ഗാന്ധിയുടെ കത്ത്.

എന്നാല്‍ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ കത്തിനോട് ഭരണപക്ഷം പ്രതികരിച്ചത്. പരമ്പരാഗത രീതിയ്ക്ക് സോണിയ ഗാന്ധി ഒരു വിലയും കല്‍പ്പിച്ചില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

രാഷ്ട്രപതി സെഷന്‍ വിളിച്ചതിന് ശേഷം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായും എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ യോഗമുണ്ടാവാറുണ്ട്. അതില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും മറ്റ് പ്രശ്‌നങ്ങളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യാറുമുണ്ടെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ മറുപടി.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജി20 നേതാക്കള്‍ക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതാണ് പേര് മാറ്റല്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കാനിടയാക്കിയത്. പിന്നാലെ പ്രധാനമന്ത്രിയുടെ ഇന്‍ഡൊനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള രേഖയിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയതും പുറത്തുവന്നതോടെ അഭ്യൂഹങ്ങള്‍ ശക്തമായി.

പിന്നാലെ പ്രതിപക്ഷ ഐക്യത്തിന്റ് ‘ഇന്ത്യ’ എന്ന മുന്നണി പേരാണ് ബിജെപിയുടെ ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപിയുടെ ഏകപക്ഷീയ തീരുമാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ മുന്നണി ഭാരത് എന്ന് പേര് മാറ്റുകയാണെങ്കില്‍ ബിജെപി ഈ മണ്ടന്‍ കളി നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പരിഹസിച്ചിരുന്നു.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു