'കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുത്'; ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശങ്ങളുമായി സുപ്രീംകോടതി

ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശങ്ങളുമായി സുപ്രീംകോടതി. കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുതെന്ന് കോടതി അറിയിച്ചു. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്ന് കോടതി അറിയിച്ചു. ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ബുൾഡോസർ രാജിൻ്റെ ഭാഗമായി വീട് നഷ്‌ടപ്പെട്ടവർ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങൾ. ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയിൽ നടത്തിയ ബുൾഡോസർ നടപടികൾക്കെതിരെ രാജ്യസഭാ മുൻ എംപിയും സിപിഎം നേതാവുമായ വൃന്ദാ കാരാട്ട്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഉൾപ്പെടെ നൽകിയ ഹരജികളും ഇക്കൂട്ടത്തിലുണ്ട്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണു ഹരജികൾ പരിഗണിച്ചത്.

ഒരാൾ കുറ്റാരോപിതനാണെന്ന പേരിൽ എങ്ങനെയാണ് അയാളുടെ വീട് തകർക്കുകയെന്ന് കോടതി ചോദിച്ചു. ഇനി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരമൊരു നടപടി ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്ന ആശങ്കകൾ പരിഹരിക്കാനായി മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം അനധികൃത കെട്ടിടമാണെങ്കിലും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് കോടതി പറഞ്ഞു. ആദ്യം നോട്ടിസ് അയയ്ക്കണം. തുടർന്ന് വിശദീകരണം നൽകാനുള്ള സമയം അനുവദിക്കണം. നിയമപരിഹാരങ്ങൾ കാണാനുള്ള അവസരവുമുണ്ടാകണം. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്കു പോകാവൂ. റോഡിലോ പൊതുസ്ഥലത്തോ ഉള്ള അനധികൃത നിർമാണങ്ങളെ കോടതി പിന്തുണയ്ക്കുന്നില്ല. അത്തരം സാഹചര്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം കെട്ടിടങ്ങൾ പൊളിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ