തമിഴ്നാട്ടിൽ ഡിഎംകെ 3 സീറ്റുകളിൽ ലീഡ്, എഐഎഡിഎംകെ, വിജയ്‌യുടെ ടിവികെ 1 വീതം ലീഡ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്

തമിഴ്‌നാട്ടിലെ 234 സീറ്റുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിനും ചുറ്റും 100 മീറ്റർ നീളമുള്ള സുരക്ഷാ ചുറ്റളവ് സ്ഥാപിച്ചിട്ടുണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് പറഞ്ഞു.

പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്. പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.

ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ഒപ്പം എഐഎഡിഎംകെയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്.

ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ പശ്ചിമ ബംഗാളും രാജ്യശ്രദ്ധയിലാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്നറിയാം. റീപോളിങ്ങിന് കമ്മിഷൻ ഉത്തരവിട്ട ഫാൽത്ത മണ്ഡലത്തിൽ 21നാണ് തിരഞ്ഞെടുപ്പ്.

35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ അസമിൽ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം.

Latest Stories

നിയമസഭാ ഇലക്ഷൻ 2026; യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ

ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ബിജെപി 101 സീറ്റുകളിൽ മുന്നിൽ; അസമിൽ ബിജെപി മുന്നിൽ; തമിഴ്‌നാട്ടിൽ ടിവികെ 35 സീറ്റുകളിൽ മുന്നിൽ

പോസ്റ്റൽ വോട്ടിൽ ട്രെൻഡ് തിരിയുന്നോ? സമാനതകളില്ലാത്ത രീതിയിൽ യുഡിഎഫ് പോരാട്ടം

ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം; മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിൽ

ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ

കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്; ഉറ്റുനോക്കി രാജ്യം

പിണറായി വിജയൻ 'ചോതി നക്ഷത്രം'; മുഖ്യമന്ത്രിയുടെ പേരിൽ വിഷ്ണുപൂജ വഴിപാട്

സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം

വോട്ടെണ്ണൽ നേരത്ത് കോൺഗ്രസ്സ് നേതാക്കൾ തലസ്ഥാനത്ത്; മുഖ്യമന്ത്രി കണ്ണൂരിൽ