പ്രണയവിവാഹിതരാവുന്നവരിൽ വിവാഹമോചനം കൂടുന്നു; സുപ്രീം കോടതി

രാജ്യത്ത്  പ്രണയവിവാഹം ചെയ്യുന്നവർക്കിടയിൽ കൂടുതൽ  വിവാഹമോചനം നടക്കുന്നുവെന്ന്  സുപ്രീം കോടതി. ദമ്പതികളുടെ തർക്കത്തെ തുടർന്നുള്ള സ്ഥലം മാറ്റ ഹർജി പരിഗണിക്കവേയാണ്  കോടതിയുടെ നിരീക്ഷണം.  ദമ്പതികളുടേത് പ്രണയവിവാഹം ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴാണ്  ജസ്റ്റിസുമാരായ ബി ആർ ഗവായ്,  സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബഞ്ച് ഈ കാര്യം വിശദമാക്കിയത്.

കോടതി ദമ്പതികളുടെ വിഷയത്തിൽ മധ്യസ്ഥ ചർച്ച നിർദേശിച്ചുവെങ്കിലും ഭർത്താവ് ഇത് എതിർത്തിരുന്നു. വിവാഹബന്ധം  തകർച്ചയുടെ വക്കിലാണെങ്കിൽ  വിവാഹമോചനം അനുവദിക്കാം എന്നായിരുന്നു  സുപ്രീംകോടതി പറഞ്ഞിരുന്നത്. ഭരണഘടനയുടെ  142 വകുപ്പ് പ്രകാരമാണ്  വിവാഹമോചനം അനുവദിക്കുക.

കുട്ടികളുടെ അവകാശം, ജീവനംശം സംരക്ഷണം, എന്നിവ തുല്യമായി വിതീക്കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 b പ്രകാരമുള്ള ആറു മാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായി പരിശോധിച്ചത്.


Latest Stories

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത

എന്റെ മൂക്ക് തകര്‍ത്ത് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു..; രക്തമൊലിപ്പിച്ച് വീഡിയോയുമായി നടന്‍ ചേതന്‍, ആള്‍ക്കൂട്ട ആക്രമണമെന്ന് താരം

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യം പറഞ്ഞു, മുഖത്തടിച്ചു

ഹാര്‍ദ്ദിക് ഫേക് കളിക്കാരന്‍, ഇതുപോലെ ഒരു നായകനെ ആരും വിലകല്‍പ്പിക്കില്ല; തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം